ആലപ്പുഴ: ജില്ലകോടതിപ്പാലം നിർമാണത്തിനുവേണ്ടി അശാസ്ത്രീയമായ രീതിയിൽ നടപ്പാക്കിയ റോഡ് ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ആലപ്പുഴ നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി വി. സബിൽരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാവൈസ് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ജേക്കബ് ജോൺ, ജില്ല വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, ജില്ലസെക്രട്ടറി മുഹമ്മദ് നജീബ്, ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ സുനീർ ഇസ്മയിൽ, ബെന്നി നാഗപറമ്പിൽ യൂണിറ്റ് ഭാരവാഹികളായ ബി. ദിനേശൻ, അബ്ദുൽ അസീസ്, സുനിൽ മുഹമ്മദ്, പ്രമോദ് ഷാബി, പ്രവീൺ എന്നിവർ സംസാരിച്ചു.