ചാരുംമൂട്: ഒരു തൈ നടാം എന്ന ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ലോക സൗഹൃദ ദിനത്തിൽ ചത്തിയറ വി.എച്ച്.എസ്.എസിലെകുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറി. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആദിദേവ് പരിസ്ഥിതി സൗഹൃദ സന്ദേശം നൽകി. ചിന്മയ പരിസ്ഥിതി സ്നേഹ ഗീതം ആലപിച്ചു. സ്കൂൾ മാനേജർ കെ.എൻ. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് സജീബ് ഖാൻ, ഹെഡ്മിസ്ട്രസ് എ.കെ.ബബിത, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗം കെ.എൻ. അശോക് കുമാർ, പ്രിൻസിപ്പൽ വി. ലക്ഷ്മി എന്നിവർ പങ്കെടുത്തു.