ആലപ്പുഴ: എ.ഐ ട്രേഡിംഗിൽ പണം ഇൻവെസ്റ്റ് ചെയ്ത് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. കഞ്ഞിക്കുഴി സ്വദേശിയായ യുവാവിൽ നിന്ന് കഴിഞ്ഞ മേയ് മുതൽ ജൂലായ് ഏഴുവരെ തട്ടിയെടുത്തത് 166414 രൂപ. സംഭവത്തിൽ മാരാരിക്കുളം പൊലീസ് കേസ് എടുത്തു. പ്ലേസ്റ്റോറിൽ നിന്ന് എം.എം എൻ ക്വയറി എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിച്ചായിരുന്നു തട്ടിപ്പ്. ആപ്ലിക്കേഷനിലൂടെ പ്രതി നൽകിയ യു.പി.ഐ എഡി വഴിയാണ് പല തവണകളായി യുവാവ് പണം അയച്ചത്. എന്നാൽ നാളിതുവരെയായി നൽകിയ പണമോ ലാഭമോ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.