1

കുട്ടനാട്: പാടശേഖരങ്ങളുടെ ബണ്ട് ഉയർത്തുക, തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും ഹൈടെക് പമ്പ് സ്ഥാപിക്കുക, ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുക, വെള്ളപ്പൊക്കത്തിൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അതിജീവനം കുട്ടനാട് സംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ ജല ഉപവാസസമരം നടന്നു. ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. തുടർച്ചയായ വെള്ളപ്പൊക്കത്തെക്കുറിച്ച് ഇനി പഠനമല്ല,​ പരിഹാരമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വിശാലകുട്ടനാട് സംരക്ഷണസമിതി പ്രസിഡന്റ് മോൻസി ജോസഫ് അദ്ധ്യക്ഷനായി. സമിതി ചെയർമാൻ ബി.കെ വിനോദ് നേതൃത്വം നൽകി.പുളിങ്കുന്ന് ഫെറോന വികാരി ഡോ.ടോം പുത്തൻകളം മുഖ്യപ്രഭാഷണംനടത്തി. രക്ഷാധികാരി അഡ്വ.എസ്. സുദർശനകുമാർ,​ ജനറൽ സെക്രട്ടറി പി.ആർ സതീശൻ,​ സോണിച്ചൻ പുളിങ്കുന്ന് , ജോൺ സി.ടിറ്റോ, റോയ് മുട്ടാർ, ടി.മുരളി, അലക്സ് മാത്യു, ബാബു വടക്കേടം, വി.ജെ ലാലി, ബിജുകുമാർ കൈനകരി, ജോഷി വർഗ്ഗീസ്, സുരേഷ് കുമാർ തോട്ടപ്പള്ളി, സുഗന്ധിമോൾ, സി.കെ കൃഷ്ണകുമാർ, ജോസുകുട്ടി ജോസഫ്, റെജി കുട്ടനാട് തുടങ്ങിയവർ സംസാരിച്ചു.