ആലപ്പുഴ: പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ (പി.എം.എഫ്.ബി.വൈ) രജിസ്‌ട്രേഷൻ തീയതി 14 വരെ

നീട്ടി. കാർഷിക ഉത്പന്നങ്ങൾ ഇൻഷ്വർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കർഷകർക്കും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള കോമൺ സർവീസ് സെന്റർ (സി.എസ്.സി കേന്ദ്രങ്ങൾ) വഴിയോ രജിസ്റ്റർ ചെയ്യാം. അപ്രതീക്ഷിത സംഭവങ്ങൾ മൂലമുള്ള വിളനാശമോ നഷ്ടമോ ബാധിച്ച കർഷകർക്ക് സാമ്പത്തിക സഹായവും പിന്തുണയും നൽകുക, വിള വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കുക, കർഷകരുടെ വായ്പാ യോഗ്യത മെച്ചപ്പെടുത്തുക, കാർഷിക മേഖലയുടെ വളർച്ച വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.