ആലപ്പുഴ: ചേർത്തല- മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ലെവൽ ക്രോസ് നമ്പർ 33 (അർത്തുങ്കൽ ഗേറ്റ്) അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ റെയിൽവേ ഗേറ്റ് തുറക്കുന്നത് ഏഴിന് വൈകിട്ട് ആറു വരെ നീട്ടി. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 34 (കണിച്ചുകുളങ്ങര) വഴി പോകണം.