ആലപ്പുഴ: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ്‌ ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അസംബ്ലിമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനസദസുകൾ തുടങ്ങി.
ആലപ്പുഴ കൊമ്മാടി യുവജന വായനശാലയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, അരൂർ വല്ലേത്തോടിൽ സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എച്ച്.സലാം അമ്പലപ്പുഴ പുന്നപ്ര വിയാനി ജംഗ്ഷനിലും എ. മഹേന്ദ്രൻ ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിലും സി.പി.ഐ ദേശീയ കൗൺസിലംഗം ടി.ടി. ജിസ്‌മോൻ ഹരിപ്പാട് കാർത്തികപ്പള്ളി ജംഗ്ഷനിലും ഉദ്ഘാടനം ചെയ്തു.
ഇന്ന് കായംകുളം പാർക്ക് മൈതാനിയിൽ വൈകിട്ട് അഞ്ചിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയും കുട്ടനാട് മങ്കൊമ്പ് ജംഗ്ഷനിൽ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ തോമസ് കെ. തോമസ് എം.എൽ.എയും ജനസദസ് ഉദ്ഘാടനംചെയ്യും.