vijith

ആലപ്പുഴ: ചേർത്തല സൗത്ത് പഞ്ചായത്ത് 14 ാം വാർഡിൽ കണ്ണമ്പള്ളി വെളി വീട്ടിൽ വിജിത്ത് (ഉണ്ണിച്ചൻ - 26) എന്നയാളെ കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു. 2019 മുതലുള്ള കാലയളവിൽ അർത്തുങ്കൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി അക്രമ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഇയാൾ പ്രദേശത്ത് നിരന്തരം സമാധാന ലംഘനം നടത്തിവരുന്നതിനെ തുടർന്നാണ് അർത്തുങ്കൽ പൊലീസ് നടപടി സ്വീകരിച്ചത്.അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ ഡി.സജീവ് കുമാർ, എ.എസ്.ഐ ശ്രീവിദ്യ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.വി.ജിതിൻ, ഗിരീഷ്, അരുൺകുമാർ, പ്രവീഷ്,സജീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.