keecherikkadav-palam

ചെന്നിത്തല: നിർമ്മാണത്തിലിരുന്ന ചെന്നിത്തല കീച്ചേരിക്കടവ് പാലത്തിന്റെ സ്പാൻ തകർന്നു വീണത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽപ്പെട്ട ചെന്നിത്തല പഞ്ചായത്തിനെയും കായംകുളം മണ്ഡലത്തിലെ ട ചെട്ടികുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ പണി 2021 അവസാനത്തോടെയാണ് ആരംഭിച്ചത്. മൂന്നുവർഷം പിന്നിട്ടിട്ടും പണി പൂർത്തിയാകാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു.

നിർമ്മാണത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇറക്കിയ സാധനസാമഗ്രികൾ ആണ് ഇപ്പോഴും ഉപയോഗിച്ചുവരുന്നത്. മൂന്നുവർഷം മുമ്പ് ഇറക്കിയ കമ്പികൾ ഇപ്പോൾ തുരുമ്പിച്ച നിലയിലായെന്ന് സമീപവാസികൾ ആരോപിച്ചു. അപകടം ഉണ്ടായിട്ട് സ്ഥലത്തെ ജനപ്രതിനിധികളെയോ ഉദ്യോഗസ്ഥരെയോ യഥാസമയം വിവരം അറിയിച്ചില്ലെന്നും തൊഴിലാളികളുടെ വ്യക്തമായ എണ്ണമോ പേര് വിവരങ്ങളോ വെളിപ്പെടുത്താൻ കരാർ കമ്പനി​ തയ്യാറായില്ലെന്ന് ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സോമവല്ലി സാഗർ പറഞ്ഞു.