saji-cheriyan-

ചെന്നിത്തല: നിർമ്മാണം നടന്നുകൊണ്ടിരുന്ന പാലത്തിന്റെ ഗർഡർ തകർന്നു നിർമ്മാണ തൊഴിലാളികൾ അച്ചൻകോവിലാറ്റിൽ മുങ്ങിയത് അറിഞ്ഞ് ചെങ്ങന്നൂരിൽ ഉണ്ടായിരുന്ന മന്ത്രി സജി ചെറിയാൻ വേഗം സംഭവ സ്ഥലത്ത് എത്തി. മന്ത്രി സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ കൗൺസിൽ യോഗം കൂടാൻ ഇരിക്കുകയാണ് അപകട വാർത്ത മന്ത്രിയുടെ ചെവിയിൽ എത്തിയത്. യോഗത്തിൽ പങ്കെടുക്കാതെ സജി ചെറിയാൻ വളരെ വേഗം തന്നെ കീച്ചേരി കടവ് പാലത്തിന്റെ ചെട്ടികുളങ്ങര പഞ്ചായത്ത് അതിർത്തിയിലെത്തി. രക്ഷാപ്രവർത്തനത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ആവശ്യമായ സേനകളെ വളരെ വേഗത്തിൽ സംഭവസ്ഥലത്ത് എത്തിക്കുവാൻ സജി ചെറിയാന്റെ ഇടപെടലുകൾ സഹായകരമായി. ഉടൻ തന്നെ മാവേലിക്കര എം.എൽ.എ എം.എസ് അരുണ്‍കുമാർ, കായംകുളം എം.എൽ.എ യു.പ്രതിഭ എന്നിവരും സ്ഥലത്തെത്തി. ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആർ.ഡി.ഒ വിജയസേനൻ, തഹസിൽദാർ അനീഷ്, ഡെപ്യൂട്ടി തഹസിൽദാർമാരായ വിനു, സുരേഷ് ബാബു, അനിൽകുമാർ തുടങ്ങിയ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു. വെള്ളത്തിൽ മുങ്ങി വരെ കണ്ടെത്തുകയാണ് ആദ്യ ദൗത്യം എന്നും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം പിന്നീട് നടത്തുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.