ഹരിപ്പാട്: ചെന്നിത്തല - ചെട്ടുകുളങ്ങര ​ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നു വീണ സംഭവം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അപകടം ഉണ്ടാകുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണ്. നിർമ്മാണ മേഖലയിൽ സർവ്വത്ര അഴിമതിയാണ്. . മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരവും ജോലിയും നല്കാൻ തയ്യാറാകണം. നിർമ്മാണമേഖലകളിൽ ജോലി എടുക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം സർക്കാർ ഉറപ്പ് വരുത്തണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.