ആലപ്പുഴ: ചിങ്ങം ഒന്ന് കൃഷി ദിനവുമായി ബന്ധപ്പെട്ട് കൈനകരി കൃഷി ഭവനിൽ ജൈവകൃഷി അവലംബിക്കുന്നവ‌ർ, സ്ത്രീ, വിദ്യാർത്ഥി വിഭാഗം, മുതിർന്നവർ, എസ്.സി /എസ്.ടി എന്നീ കർഷക വിഭാഗത്തിലും മികച്ച ക്ഷീര കർഷകർ, സമ്മിശ്ര കർഷകർ, മികച്ച കർഷക തൊഴിലാളി, മികച്ച ജെ.എൽ.ജി ഗ്രൂപ്പ് എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് എട്ടിന് ഉച്ചയ്ക്ക് ഒരുമണിവരെ അപേക്ഷിക്കാം.