ചെന്നിത്തല: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നിർദ്ദേശപ്രകാരം ചെന്നിത്തല മഹാത്മാ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻഗ്രൂപ്പ് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് കെ.വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മാന്നാർ സി.പി.ഒ രാഹുൽ പി.ആർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കുക, ലഹരി വിൽപ്പന, പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ആശയവിനിമയം നടത്തുക എന്നിവയാണ് ലക്ഷ്യം. മാനേജർ മോഹൻ കണ്ണങ്കര, ചെന്നിത്തല ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി.ജയദേവ്, ദീപരാജൻ, സി.പി.ഒ ഉണ്ണിമോൻ, അദ്ധ്യാപികമാരായ മഞ്ജു.ആർ, അനു.എൽ, പ്രിയ മോൾ എന്നിവർ സംസാരിച്ചു.