കായംകുളം: ബലക്ഷയം കണ്ടെത്തിയ കായംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അറ്റകുറ്റപ്പണിക്ക് 36 ലക്ഷം രൂപ ചെലവഴിച്ച നഗരസഭയുടെ നടപടികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു.
കെട്ടിടം പ്രവർത്തനയോഗ്യമാണെന്ന്കണ്ടെത്തിയ നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിനെതിരെ നടപടി കൈക്കൊള്ളണം ചിലകരാറുകാരും നഗരസഭ ഭരണനേതൃത്വവും തമ്മിൽ നടത്തിയ രഹസ്യബന്ധവമാണ് പ്രവർത്തനയോഗ്യമല്ലാത്ത ഈ കെട്ടിടത്തിന് 36 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെനടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എ.എം കബീർ ആവശ്യപ്പെട്ടു.