ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 576ാം നമ്പർ വാഴത്തറവെളി ശാഖാ യോഗത്തിന്റെ വിശേഷാൽ പൊതുയോഗം മേഖല കൺവീനർ ബിജുദാസ് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി അദ്ധ്യക്ഷത വഹിച്ചു. പി.പി.ദിനദേവൻ,ഷൈജു, പ്രദീപ്,ദേവദാസ്, ശ്യാം,അനിത,സരസ്വതി എന്നിവർ പങ്കെടുത്തു.സാമൂഹ്യ സത്യങ്ങൾ തന്റേടത്തോടെ വിളിച്ച് പറയുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ആഗസ്റ്റ് 10 ന് നടക്കുന്ന ശാഖ നേതൃത്വ സംഗമത്തിൽ ശാഖയിലെ എല്ലാ ഭാരവാഹികളെയും പങ്കെടുപ്പിക്കും.