ആലപ്പുഴ: തകർന്ന കപ്പലുകളിൽ നിന്നുള്ള കണ്ടെയ്നുകളും മറ്റ് മാലിന്യങ്ങളും കടലിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. രഘുവരൻ, ഇ.ടി. ടൈസൺ എം.എൽ.എ, സോളമൻ വെട്ടുകാട്, കുമ്പളം രാജപ്പൻ, എം.കെ. ഉത്തമൻ, വി.സി. മധു. വി.ഒ. ജോണി, കെ.സി. സതീശൻ, ജിതേഷ് കണ്ണപുരം, പി.ജെ .കുശൻ എന്നിവർ സംസാരിച്ചു.