sdfydgb
മുഹമ്മ പതിനൊന്നാം വാർഡിലെ അയ്യൻകോവിൽ കുളത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിയ നിലയിൽ

മുഹമ്മ: മുഹമ്മ പതിനൊന്നാം വാർഡിലെ അയ്യൻകോവിൽ കുളത്തിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവാകുന്നു. ഇതുകാരണം സമീപവാസികൾക്കും തൊട്ടടുത്ത വർക്ക് ഷോപ്പിലെ ജോലിക്കാർക്കും മൂക്കുപൊത്താതെ നിവൃത്തിയില്ല. കാർമ്മൽ ദേവാലയം, മദർ തെരേസ ഹൈസ്കൂൾ, കാർമ്മൽ സെൻട്രൽ സ്കൂൾ, കോളേജ് എന്നിവിടങ്ങളിലേക്ക് വന്നുപോകുന്നവരും ഇതുകാരണം ദുരിതത്തിലാണ്. വർക്ക്ഷോപ്പിൽ വാഹനവുമായി എത്തുന്നവർക്കും ദുർഗന്ധം കാരണം രക്ഷയില്ലാത്ത അവസ്ഥയാണ്.

പണ്ട് ഇവിടെ ഒരുക്ഷേത്രം ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ചുള്ള കുളമാണ് ഈ വിധം മലിനമായി കിടക്കുന്നത്. 60സെന്റിലധികം വ്യാപിച്ചുകിടക്കുന്ന കുളത്തെ ദിവസേന നൂറുകണക്കിന് ആളുകൾ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു.കുളം മലിനമായതോടെ ക്രമേണ നാട്ടുകാർ വരാതായി.

പകർച്ച വ്യാധികൾക്ക് സാദ്ധ്യത

കുളം മലിനമായതോടെ പ്രദേശത്ത് വ്യാധികൾ പടരാനുള്ള സാദ്ധ്യത വർദ്ധിച്ചു

കുളത്തിലെ മലിന ജലം ഒഴുക്കിക്കളയുന്നതിന് കൈത്തോടുണ്ട്. ഇത്

മുപ്പരിതോട് വഴി വേമ്പനാട്ട് കായലിലാണ് പതിക്കുത്. ഇതിലൂടെ കായലും

മലിനമാകുന്നു

പഞ്ചായത്ത് പല പ്രാവശ്യം കുളം ശുചീകരിച്ചെങ്കിലും തുടർപരിപാലനം ഉണ്ടായില്ല

 ലക്ഷങ്ങൾ മുടക്കി കുളം നവീകരിക്കാൻ പഞ്ചായത്ത്‌ വീണ്ടും ശ്രമിക്കുന്നതിനിടെയാണ് സാമൂഹ്യവിരുദ്ധർ മാലിന്യം ഒഴുക്കുന്നത് പതിവാക്കിയത്