ചേർത്തല: കണ്ടമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ഇന്ററാക്ടീവ് ബോർഡ് ക്ലാസ് റൂം ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. സംസ്ഥാന മാരിടൈം ബോർഡ് മെമ്പർ എൻ.പി.ഷിബു ഉദ്ഘാടനം നിർവഹിക്കും.സ്കൂൾ മാനേജർ കെ.പി.ആഘോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ,സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.കെ.സത്യാനന്ദൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷിജി, ദേവസ്വം പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,വൈസ് പ്രസിഡന്റ് തിലകൻ കൈലാസം, ഖജാൻജി പി.എ.ബിനു, പി.ടി.എ പ്രസിഡന്റ് പി.ബി.തങ്കച്ചൻ എന്നിവർ സംസാരിക്കും.ഹെഡ്മാസ്റ്റർ ഋഷി നടരാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ആർ.രാജേഷ് നന്ദിയും പറയും.