കായംകുളം: പുള്ളിക്കണക്ക് ഗുരുസികാമൻ മഹാദേവക്ഷേത്രത്തിൽ ഏകാദശ രുദ്ര ജപം,വസോർധാര,സാമവേദ മുറജപം സ്വാമിയാർക്ക് വച്ചു നമസ്‌കാരം, ഭിക്ഷ എന്നിവ 7 മുതൽ 10 വരെ നടക്കും. ക്ഷേത്ര ചൈതന്യ വർദ്ധനവിനും ആചാരലോപത്താലുള്ള ദോഷശമനത്തിനുമായാണ് ചടങ്ങുകൾ നടത്തുന്നതെന്ന് ഭാരവാഹികൾവാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ മുതൽ 9 വരെ നടക്കുന്ന സാമവേദ മുറജപത്തിന് വേദപണ്ഡിതൻ പാഞ്ഞാൾതോട്ടം ശിവകരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.10ന് ഏകാദശ രുദ്രജപവും വസോർധാരയും നടക്കും. 9ന് സ്വാമി നടുവിൽ മഠം അച്യുത ഭാരതിക്ക് പൂർണ്ണ കുംഭത്തോടെ സ്വീകരണം.തുടർന്ന് വച്ച് നമസ്കാരം ഭിക്ഷ എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.എൻ.സദാശിവൻ,ക്ഷേത്ര മേൽശാന്തി രാഗേഷ് വാസുദേവ്, മധുസൂദനൻ നമ്പൂതിരി ,ഗോപാലകൃഷ്ണൻ നായർ, വേണുഗോപാൽ, ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.