കായംകുളം: ആയിരക്കണക്കിന് യാത്രക്കാൻ പ്രതിദിനം വന്നു പോകുന്ന കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ പഴയകെട്ടിടം പൂർണ്ണമായി പൊളിച്ചു നീക്കിയപ്പോൾ , യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ കയറി നിൽക്കാൻ സൗകര്യം ഒരുക്കാത്തതിൽ ജനകീയ പ്രതികരണ വേദി പ്രതിഷേധിച്ചു. സ്റ്റേഷൻ കെട്ടിടം പണി ആരംഭിച്ച് പൂർത്തിയാകുന്നതുവരെ യാത്രക്കാർക്ക് താത്കാലിക കാത്തിരുപ്പ് ഷെഡ് നിർമ്മിക്കുന്നതിന് അധികാരികൾ തയ്യാറാവണമെന്നും ജനകീയ പ്രതികരണ വേദി ആവശ്യപ്പെട്ടു. പ്രസിഡന്റ് പാല മുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷനായി.