ആലപ്പുഴ : ഗോൾഡൻ ചാരിറ്റബിൾ ട്രസ്റ്റ് മാതാപിതാക്കളെയും മുതിർന്ന അംഗങ്ങളെയും ആദരിക്കുന്ന 'നിറവ് 2025' ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ ഉദ്ഘാടനം ചെയ്തു .ട്രസ്റ്റ് ചെയർമാൻ ഹാലിസൺ അലോഷ്യസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജോ മൈക്കിൾ സ്വാഗതവും വൈസ് ചെയർമാൻ റോബർട്ട് നന്ദിയും പറഞ്ഞു. സുരേഷ് കുമാർ, മഹേഷ് ബാബു എന്നിവർ സംസാരിച്ചു.