ആലപ്പുഴ: മാവേലിക്കരയിലെ പാലം തകർന്ന സംഭവത്തിൽ ആലപ്പുഴ ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എൻജിനീയറൂടെ കസേരയിൽ യൂത്ത് കോൺഗ്രസ് വാഴ വെച്ച് പ്രതിഷേധിച്ചു. ചെന്നിത്തല-ചെട്ടികുളങ്ങര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. പാലത്തിന്റെ എൻജിനീയറെ കരിമ്പട്ടികയിൽ പെടുത്തി നരഹത്യയ്ക്ക് കേസെടുക്കണം , ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെന്റ് ചെയ്യുക, മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തിരമായി ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എൻജിനീയറൂടെ ഓഫീസിനുമുമ്പിൽ കുടിൽകെട്ടി സമരം നടത്തുമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ജില്ലാ പ്രസിഡന്റ് ഡോ.എം.പി പ്രവീൺ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ.എംപി പ്രവീൺ, സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ, ജില്ലാ സെക്രട്ടറി ആസിഫ് സെലക്ഷൻ, ഷാഹുൽ പുതിയ പറമ്പിൽ, അഫ്സൽ പ്ലാമൂട്ടിൽ, നായിഫ് നാസർ, വിഷ്ണു പ്രസാദ്, പോൾ.ടി ലോറൻസ്, ഷാജി ജമാൽ, ഷാനു ഭൂട്ടോ, അജി കൊടിവീടൻ, ബദർ മുനീർ, മനു പൂനിയിൽ, അനിൽ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.