df

ആലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിനിടെ പരിക്കേറ്റ ബോട്ട് ജീവനക്കാരെ

പൊലീസ് രക്ഷിച്ചു. ഓർക്കിഡ് ബോട്ടിലെ സനൽ (39),​ പൊന്നാര ബോട്ടിലെ പ്രിയൻ (54) എന്നിവരെയാണ് തോട്ടപ്പള്ളി പൊലീസ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ കാലിന് പരിക്കേറ്റ സനലിനെ പൊലീസ് സംഘം കടലിലെത്തി ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തി തോട്ടപ്പള്ളി ഹാർബറിൽ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് കൈ വിരലുകൾ മുറിഞ്ഞുമാറിയ പ്രിയനെ പൊലീസ് കടലിലെത്തി രക്ഷിച്ചത്.

തോട്ടപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിനോദ് കെ.പിയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സാബു.കെ, സി.പി.ഒ ഇന്ദു മിഥുൻ, സ്രാങ്ക് ലിജു, കോസ്റ്റൽ വാർഡൻമാരായ ബിനു ബാബു, ശ്രീമോൻ, ലാസ്കർ സുഭാഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.