ആലപ്പുഴ: ചെന്നിത്തലയിൽ നിർമ്മാണത്തിനിടെ പാലം തകർന്നുവീണു രണ്ടു തൊഴിലാളികൾ മരിക്കാൻ ഇടയായ സാഹചര്യത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി മധു ആവശ്യപ്പെട്ടു. അപകടത്തിൽ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.