segtsvfc

മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ എസ്.സി വനിതകൾക്ക് സ്വയം തൊഴിലിനായി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു വിതരണോത്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി.10 ,24.785 രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിട്ടുള്ളത്. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ പി എൻ. നസീമ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ . ജി. സതീഷ്, നിഷ പ്രദീപ്, കെ.എസ്. ദാമോദരൻ, എസ്.റ്റി. റെജി, കുഞ്ഞുമോൾ ഷാനവാസ്, ഷെജിമോൾ സജീവ് എന്നിവർ സംസാരിച്ചു.