ചേർത്തല: ടീം ചേർത്തലയുടെ 10കിലോമീറ്റർ മിനി മാരത്തോൺ 10ന് നടക്കും. 'ലഹരിക്കെതിരെ ഒന്നിച്ചോടാം ടീം ചേർത്തലയ്‌ക്കൊപ്പം' എന്ന സന്ദേശവുമായി നടത്തുന്ന മിനി മാരത്തോണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ടീം ചേർത്തല പ്രസിഡന്റ് ആർ.എസ്.ശശികുമാർ, ജോയിന്റ് സെക്രട്ടറി എ.ജോഷി, മറ്റ് ഭാരവാഹികളായ ജി.ഹരിദാസ്, എം.എസ്.സിജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 6ന് ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ നിന്ന് മത്സരം തുടങ്ങും. ചേർത്തല എ.എസ്.പി ഹരീഷ് ജെയിൻ മിനി മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 8ന് മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് സമീപം ചേരുന്ന സമ്മാനദാനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയാകും.