dfgb-gfb

കായംകുളം : 50 ഗ്രാം ഹെറോയി​നുമായി​ അന്യസംസ്ഥാന തൊഴിലാളി പി​ടി​യി​ലായി​. വെസ്റ്റ് ബംഗാൾ മാൾഡാ സ്വദേശി അമീറിനെ (28) യാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്ന് ഐക്യ ജംഗ്ഷന് പഠിഞ്ഞാറ് ഭാഗത്തു നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇയാൾ നാട്ടിൽപ്പോയി വരുമ്പോൾ വൻ തോതിൽ ഹെറോയിൻ കൊണ്ട് വന്ന് കായംകുളം കേന്ദ്രമാക്കി വിൽപ്പന നടത്തിവരികയായിരുന്നു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കായംകുളം സി.ഐ അരുൺഷാ, എസ്.ഐ രതീഷ് ബാബു, എസ്.സി.പി.ഒ ബിജുകുമാർ , സി.പി.ഒ പത്മദേവ്, ഹാരീഷ് എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ പിടികുടിയത്.