ആലപ്പുഴ: പഞ്ചായത്തുകളിൽ നിന്ന് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് സ്ഥലം മാറ്റം ലഭിച്ച മുൻ പഞ്ചായത്ത് ജീവനക്കാർക്ക് സ്പാർക്ക് വഴി ശമ്പളം നൽകിയിരുന്നത് തടഞ്ഞു കൊണ്ടുള്ള സർക്കാർ ഉത്തരവിൽഎൻ.ജി.ഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.

പഞ്ചായത്ത് ജീവനക്കാരെ രണ്ടാം തരം ജീവനക്കാരായി കാണുന്ന സർക്കാർ നടപടി അംഗീകരിക്കുകയില്ലെന്നും ജീവനക്കാരെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ തുടങ്ങുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് കെ. ഭരതൻ പറഞ്ഞു.ബ്രാഞ്ച് പ്രസിഡന്റ് ടി.എസ് രജീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ബി .സേതുറാം സ്വാഗതം പറഞ്ഞു.ജില്ലാ ജോയിൻ സെക്രട്ടറി ജോസ് എബ്രഹാം, സംസ്ഥാന കൗൺസിലർമാരായ ജി. സുനിൽ ,കെ.ബി ബിജു, ബ്രാഞ്ച് ഭാരവാഹികളായ ഡി. സുധീർ,എസ്. സന്ദീപ് എന്നിവർ സംസാരിച്ചു.