മാന്നാർ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എം.സി.എ പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ കുട്ടംപേരൂർ കലതിക്കാട്ടിൽ നാരായണന്റെ മകൾ എൻ.നിത്യയെ ഗുരുധർമ്മ പ്രചരണ സഭ മാന്നാർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് സുധാകരൻ സർഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ അഡ്വ.കെ.സന്തോഷ് കുമാർ പുരസ്കാരം നൽകി ആദരിച്ചു. ഹരിദാസ് കിം കോട്ടേജ്, ബിജു കണ്ണാടിശ്ശേരിൽ, ഷാജി സോണ, സജു സദാനന്ദൻ, നാരായണൻ എന്നിവർ സംസാരിച്ചു.