ambala

അമ്പലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിജയമധുരം എന്ന പേരിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് വിതരണം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദിലേഖ് സിഞ്ഞരാജ് അദ്ധ്യക്ഷനായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, സിനിമ - മിമിക്രി താരം മധു പുന്നപ്ര, പഞ്ചായത്തംഗം സാജൻ എബ്രഹാം, പട്ടികജാതി ക്ഷേമ സമിതിയംഗം ഡി .ബിനുമോൻ, സ്കൂൾ പ്രധാനാധ്യാപിക എസ്. ജ്യോതിശ്രീ,ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ടി .എ .റസീല, എച്ച് .എസ്. സ്റ്റാഫ് സെക്രട്ടറി കെ. ജെ. അലോഷ്യസ്, സീനിയർ സൂപ്രണ്ട് പി. ഐ. സിന്ധു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി. എം. പ്രമീളാകുമാരി സ്വാഗതം പറഞ്ഞു.