ആലപ്പുഴ: മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെയും സി.പി.ഐ നേതാവായിരുന്ന എം.ടി. ചന്ദ്രസേനന്റെയും അനുസ്മരണ ദിനം 16ന് ആചരിക്കും. രാവിലെ 10. 30ന് ആലപ്പുഴ ന്യൂ മോഡൽ പൈതൃക മ്യൂസിയം ഹാളിൽ ചേരുന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പി.വി. സത്യനേശൻ അദ്ധ്യക്ഷത വഹിക്കും. എം.ടി. ചന്ദ്രസേനൻ സ്മാരക അവാർഡ് പി. ജ്യോതിസിന് മന്ത്രി നൽകും. സി.പി.ഐ ജില്ലാ സെക്രട്ടറി എസ്. സോളമൻ അനുസ്മരണ പ്രഭാഷണം നടത്തും. ടി.ജെ. ആഞ്ചലോസ്, ജി. കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, വി. മോഹൻദാസ്, ആർ. ജയസിംഹൻ,ആർ. സുരേഷ്, ഇ.കെ. ജയൻ, ഡി.പി. മധു, എൻ.പി. കമലാധരൻ, എം.ഡി. സുധാകരൻ, കെ.പി. പുഷ്‌ക്കരൻ, കെ.എസ്. വാസൻ, കെ.എൽ. ബെന്നി എന്നിവർ സംസാരിക്കും.