ആലപ്പുഴ: ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കരുതൽ ക്യാമ്പെയ്നും ജില്ലാതല ശില്പശാലയും സി.ഡി.എസ് ചെയർപേഴ്‌സൺമാർ, സ്‌നേഹിതാ ജീവനക്കാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർക്കുള്ള പരിശീലനവും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ലഹരിവിമുക്തി ജില്ലാ കോഓർഡിനേറ്റർ അഞ്ചു എസ്. റാം ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ (ജൻഡർ) പി. സുനിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ രേഷ്മ, അസി. ജില്ലാ മിഷൻ കോഓർഡിനേറ്റർ ടെസി ബേബി, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ നീനു ജോസ് എന്നിവർ സംസാരിച്ചു.