ആലപ്പുഴ: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സിവിൽ സർവീസ് കായിക മേള 12 ന് നടത്തും. അത്‌ലറ്റിക്സ്, ഷട്ടിൽ ബാഡ്‌മിന്റൺ, ടേബിൾ ടെന്നീസ്, നീന്തൽ, വോളിബാൾ, പവർ ലിഫ്റ്റിംഗ്, ഗുസ്‌തി, വെയ്‌റ്റ് ലിഫ്റ്റിംഗ്, കബഡി, ചെസ്സ്, ഹോക്കി, കാരംസ്, ലോൺ ടെന്നീസ്, ഫുട്‌ബാൾ,യോഗ, ഖോ-ഖോ എന്നീ ഇനങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കെടുക്കാം. ബാസ്‌കറ്റ്‌ബാൾ, ക്രിക്കറ്റ്, ബെസ്റ്റ് ഫിസിക് എന്നീ ഇനങ്ങളിൽ പുരുഷന്മാർക്ക് മാത്രമായിരിക്കും അവസരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, പങ്കെടുക്കുന്ന ഇനങ്ങൾ (അത്‌ലറ്റിക്സ് ഇനം തിരിച്ചെഴുതുക), മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉൾപ്പെടുത്തി ഓഫീസ് മേലധികാരി നൽകുന്ന സാക്ഷ്യ പത്രം 10 ന് വൈകിട്ട് 5ന് മുമ്പായി സെക്രട്ടറി, ജില്ലാ സ്പോർട്‌സ് കൗൺസിൽ, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സ്, തത്തംപ്പള്ളി.പി.ഒ, ആലപ്പുഴ 688013 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ,ഇ-മെയിൽ മുഖേനയോ അയക്കുക. രജിസ്ട്രേഷൻ ഫീസ് 200 രൂപ. ഫോൺ : 0477 -2253090.