ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്‍റിൽ പന്തൽ കാൽനാട്ടൽ എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാനും കളക്ടറുമായ അലക്സ് വർഗീസ് നിർവഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എം.ആർ.പ്രേം, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് പി.എസ്, ഇൻഫ്രാസ്ട്രക്ചർ കമ്മറ്റിയംഗങ്ങളായ എസ്.എം.ഇക്ബാൽ, എ.വി.മുരളി, ജോസ് കാവനാട്, ബേബി കുമാരൻ, ടോമിച്ചൻ ആന്റണി, എം.വി.ഹൽത്താഫ്, കെ.പി.ഹരൺബാബു, സണ്ണി മുടന്താഞ്ഞിലി, ജോണി മുക്കം,കെ.എം.അഷ്റഫ്, റജി ജോബ്, അസി.എക്സിക്യൂട്ടീവ് എൻജിനിയർ രഞ്ജു രാജൻ, അസി.എൻജിനിയർ ദിലീപ് എന്നിവർ സംസാരിച്ചു.