ആലപ്പുഴ: വനം വകുപ്പിന്റെ 2025 ലെ വനമിത്ര പുരസ്‌കാരത്തിന് ജില്ലയിൽ
നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ വനവൽക്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ജൈവവൈവിദ്ധ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് . വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെ പരിഗണിക്കും. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രവർത്തനങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 31ന് മുമ്പായി www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷൻ നടത്തി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0477-2246034.