മുഹമ്മ : കാട്ടൂർ പുതിയവീട്ടിൽ ശ്രീ ഹനുമൽ ക്ഷേത്രത്തിൽ ഹനുമൽ ചാലീസ ജപയജ്ഞവും ആഞ്ജനേയ ഹോമവും ഭക്തിസാന്ദ്രമായി നടന്നു. വഴിപാട് രസീതിലെ പേരുകാരിൽ നിന്ന് നറുക്കിട്ടെടുത്ത ഭക്തജനങ്ങളായ ചന്ദ്രവല്ലി, പുഷ്പലത, രാഗിണി, അഞ്ജു, ഭാനുമതി, ജയമ്മ തുടങ്ങി 7 പേർ ചേർന്ന് ഹനുമൽ ചാലിസ ജപയജ്ഞത്തിന് ഭദ്രദീപം തെളിയിച്ചു. ഡോ.ബി. കെ.അശോക് കുമാർ , അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി എന്നിവർ ഹോമത്തിന് മുഖ്യ കാർമ്മികത്വം വഹിച്ചു . പ്രസിഡന്റ് എം.വി.രാജേന്ദ്രൻ , സെക്രട്ടറി പി.ഡി.ബാഹുലേയൻ, ദേവസ്വം കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.