ആലപ്പുഴ: ആലപ്പുഴ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനവും ആലപ്പുഴ ഖാദി പ്രോജക്ടിന് കീഴിലുള്ള റെഡിമെയ്ഡ് ഗാർമെന്റ്‌സ് യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷ ഉദ്ഘാടനവും നാളെ രാവിലെ 11ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ആദ്യവില്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സമ്മാനക്കൂപ്പൺ പ്രകാശനം ചെയ്യും. 25-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ഷോർട്ട് കുർത്തിയുടെ പ്രകാശനം മുൻസിപ്പൽ ചെയർപെഴ്‌സൺ കെ.കെ. ജയമ്മ നിർവഹിക്കും.