s

ആലപ്പുഴ : നഗരത്തിലെ എല്ലാ വീടുകളും വാണിജ്യ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഹരിതമിത്രം ആപ്പിന്റെ പരിധിയിൽ വരുന്ന കെ-സ്മാർട്ടുമായി ലിങ്ക് ചെയ്ത് കെട്ടിട നമ്പരുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഹരിതമിത്രം 1.0 ആപ്പിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചുള്ള പുതിയ വെർഷനാണ് അവതരിപ്പിക്കുന്നത്. ജില്ലയിൽ ആലപ്പുഴ നഗരസഭയിലും, കൈനകരി പഞ്ചായത്തിലും പൈലറ്റ് റണ്ണായി നടപ്പിലാക്കുന്ന പദ്ധതി ജനപ്രതിനിധികൾ, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനത്തോടെ പൂർത്തീകരിക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു.

ചെയർപേഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ച കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, നസീർപുന്നക്കൽ, ആർ.വിനിത, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സൗമ്യരാജ്, കക്ഷിനേതാക്കളായ അഡ്വ.റീഗോരാജു, ഡി.പി.മധു, പി.രതീഷ്, കൗൺസിലർമാരായ ബി.അജേഷ്, മനു ഉപേന്ദ്രൻ, അരവിന്ദാക്ഷൻ, എൽജിൻ റിച്ചാർഡ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, ബി.നസീർ, ഹെലൻ ഫെർണാണ്ടസ്, നജിത ഹാരിസ്, ഡെപ്യൂട്ടി സെക്രട്ടറി ജയശ്രീ തുടങ്ങിയവർ സംസാരിച്ചു

ഹരിതകർമ്മസേന സേവനം ഉറപ്പാക്കുക ലക്ഷ്യം

 നഗരത്തിലെ മുഴുവൻ കേന്ദ്രങ്ങളിലും ഹരിതകർമ്മസേനാംഗങ്ങളുടെ സേവനം ഉറപ്പാക്കുകയാണ് ഹരിതമിത്രം 2.0 ലക്ഷ്യം

 ഉപഭോക്താക്കൾക്ക് നേരിട്ട് ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്ന സിറ്റിസൺ ലോഗിനും ഇതിൽ ലഭ്യമാണ്.

 കെട്ടിട നമ്പരിന്റെ അടിസ്ഥാനത്തിൽ ഹരിതകർമ്മസേനാംഗങ്ങൾ വിവര ശേഖരണം നടത്തി ആപ്പിലേക്ക് അപ് ലോഡ് ചെയ്യും