ആലപ്പുഴ: 71-ാമത് നെഹ്റുട്രോഫി ജലോത്സവത്തിനു മുന്നോടിയായി സാംസ്കാരിക പരിപാടികൾ, സാംസ്കാരിക ജാഥ എന്നിവ ഏകോപിപ്പിക്കുന്നതിനായി നഗരസഭയിൽ വിവിധ സബ്കമ്മറ്റികൾ രൂപീകരിച്ചു. കെ.സി.വേണുഗോപാൽ എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, കളക്ടർ അലക്സ് വർഗ്ഗീസ്, ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ, സബ്കളക്ടർ സമീർ കൃഷ്ണ എന്നിവരാണ് രക്ഷാധികാരികൾ.
പ്രോഗ്രാം കമ്മറ്റി - കെ.കെ.ജയമ്മ (ചെയർപേഴ്സൺ), പി.എസ്.എം.ഹുസൈൻ (കൺവീനർ), എം.ആർ.പ്രേം, സൗമ്യരാജ്, അഡ്വ.റീഗോരാജു, ഡി.പി.മധു, പി.എസ്.ഫൈസൽ, ഇല്ലിക്കൽ കുഞ്ഞുമോൻ, അജയ് സുധീന്ദ്രൻ, പി.കെ. സദാശിവൻപിള്ള, സുരേഷ് , റോയ്.പി.തീയോച്ചൻ, സുദർശനൻ വർണ്ണം (കമ്മറ്റി അംഗങ്ങൾ),
സാംസ്കാരിക ഘോഷയാത്ര കമ്മറ്റി -ആർ.വിനിത, വോളന്റിയർ ആന്റ് ഡിസിപ്ലിൻ കമ്മിറ്റി - ബി.മെഹബൂബ്, ലൈറ്റ്,സൗണ്ട് ആന്റ് സ്റ്റേജ് -എം.ജി.സതീദേവി, പബ്ലിസിറ്റി ആന്റ് മീഡിയ - ആനന്ദ് ബാബു, ഹരിത പ്രോട്ടോക്കോൾ- എ.എസ്.കവിത, ദീപാലങ്കാരം -നസീർപുന്നക്കൽ, ഫുഡ് കമ്മറ്റി -ബി.അജേഷ്,
എന്നിവരെ യഥാക്രമം 8 സബ് കമ്മറ്റികളുടെ ചെയർമാൻമാരായി തിരഞ്ഞെടുത്തു.