block-congress-mannar

മാന്നാർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയെക്കുറിച്ച് വ്യാപകമായി ഉയരുന്ന പരാതികൾ പരിഹരിച്ച് പട്ടിക കുറ്റമറ്റതാക്കണമെന്ന് കെ.പി.സി.സി നിർവാഹകസമിതിയംഗം മാന്നാർ അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു. മാന്നാർ ബ്ലോക്ക്‌ കോൺഗ്രസ്‌ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുൾ ലത്തീഫ് ബ്ലോക്ക്‌ പ്രസിഡന്റ്‌ സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. രാധേഷ് കണ്ണന്നൂർ, അഡ്വ.ഡി.വിജയകുമാർ, നൈനാൻ സി.കുറ്റിശ്ശേരിൽ, ജോൺ കെ.മാത്യു, തോമസ് ചാക്കോ, ലളിത രവീന്ദ്രനാഥ്, ഡി.നാഗേഷ് കുമാർ, കെ.ദേവദാസ്, സുജ ജോഷ്വ, അജിത്ത് പഴവൂർ, ടി.കെ.ഷാജഹാൻ, രാധാമണി ശശീന്ദ്രൻ, പ്രദീപ് ശാന്തിസദൻ, മധു പുഴയോരം, കെ.ആർ മോഹനൻ, സണ്ണി പുഞ്ചമണ്ണിൽ, ഹരികുമാർ മൂരിത്തിട്ട, രഘുനാഥ് പാർത്ഥസാരഥി, അനിൽ മാന്തറ, സജീവ് വെട്ടിക്കാട്, വത്സലാ ബാലകൃഷ്ണൻ, ചിത്രാ എം.നായർ, സജി മെഹ്ബൂബ്, അജിത്ത് ആർ.പിള്ള, സാം പോച്ചയിൽ, അൻസിൽ അസീസ് എന്നിവർ സംസാരിച്ചു.