അമ്പലപ്പുഴ: ഒക്ടോബർ 7 മുതൽ 21 വരെ കേരളത്തിലെ സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ ജില്ലാ സ്വാഗത സംഘ രൂപീകരണ യോഗം മാർഗ്ഗദർശകമണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ശിവബോധാനന്ദ സരസ്വതി അദ്ധ്യക്ഷനായി. സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ അദ്ധ്യാത്മാനന്ദ സരസ്വതി മുഖ്യപ്രഭാഷണവും ബ്രഹ്മകുമാരി ദിഷാബഹൻ അനുഗ്രഹ പ്രഭാഷണവും നടത്തി. യോഗാനന്ദപുരി, നിഖിൽ ചൈതന്യ, പൂജാനന്ദ പുരി, മീരാനന്ദപുരി, നിത്യാനന്ദ യോഗി, മഹേഷ് യോഗി, സ്വാമി വിശ്വാനന്ദ, ദേവാത്മാനന്ദ ചൈതന്യ, ദേവാത്മചൈതന്യ, സ്വാമി സുനിൽ സിത്താര, പ്രണവ സ്വരൂപാനന്ദ, ഉണ്ണി സ്വാമി, സത്യസ്വാമി, സുധീഷ് ചൈതന്യ എന്നിവർ സംസാരിച്ചു.