ആലപ്പു: ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ വേമ്പനാട്ട് കായലിൽ പുന്നമട ഭാഗത്ത് നടത്തുന്ന അനധികൃത മണലൂറ്റിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.ടി.യു.സി മാരാരിക്കുളം മണ്ഡലം കമ്മിറ്റി യോഗം അറിയിച്ചു. ആദ്യഘട്ട സമരത്തിന്റെ ഭാഗമായി 16ന് രാവിലെ 9.30ന് പ്രദേശത്ത് പ്രതിഷേധ കൂട്ടധർണ സംഘടിപ്പിക്കും. സമര പരിപാടി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് വി.പി. ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. ശശിയപ്പൻ, ജില്ലാ പ്രസിഡന്റ് അഡ്വ. വി. മോഹൻദാസ്, ജില്ലാ സെക്രട്ടറി ഡി.പി. മധു, ടി. പ്രസാദ്, ആർ. മനോഹരൻ, ഉദയകുമാർ, ടി.സി. സോമിനി എന്നിവർ സംസാരിച്ചു.