pen

ആലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ സത്യാഗ്രഹം കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻനായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി.ഗോപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.സലീം, ട്രഷറർ ജി. പ്രകാശൻ, കെ.ജി.സാനന്ദൻ,പി.മേഘനാഥ്,ബി.പ്രസന്നകുമാർ,പി.ഒ.ചാക്കോ, നെടുമുടി ഹരികുമാർ. എ.എ.ജലീൽ,എൽ. ലതാകുമാരി, പി.രാമചന്ദ്രൻ നായർ, പി.ഉണ്ണിക്കൃഷ്ണൻ, എസ്. ജയാമണി, സുലോചന,ഡോ.ആർ.സേതു രവി. എന്നിവർ പ്രസംഗിച്ചു.