തുറവൂർ: കലാ- സാംസ്ക്കാരിക സംഘടനയായ തുറവൂർ കലാരംഗത്തിന്റെ നേതൃത്വത്തിൽ പ്രൊഫ.എം.കെ.സാനു അനുസ്മരണം സംഘടിപ്പിച്ചു.യോഗത്തിൽ പ്രസിഡന്റ് എച്ച്.ജയകുമാർ അദ്ധ്യക്ഷനായി.എൻ.കെ. കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി വിനയകുമാർ തുറവൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആർ.ഗീതാമണി ,കെ.വി. ജോസഫ്, കെ.ഗുരുപ്രസന്ന, കെ.ജെ.ആന്റണി, ജോർജ്കുട്ടി,എസ്.നരേന്ദ്ര ബാബു തുടങ്ങിയവർ സംസാരിച്ചു.