geh

ഹരിപ്പാട്: കയർഫെഡിന്റെ ഓണം വിപണനമേള തൃക്കുന്നപ്പുഴ ജംഗ്ഷനിൽ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് പാണ്ഡവത് ഉദ്ഘാടനം ചെയ്തു . ആദ്യ വില്പന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ് താഹ നിർവഹിച്ചു. അബ്ദുള്ളക്കുട്ടി ആദ്യ വില്പന ഏറ്റുവാങ്ങി. കയർഫെഡ് മെത്തകൾ 50% വരെ വിലക്കുറവിലും മറ്റ് ഉത്പന്നങ്ങൾ 25 മുതൽ 50 ശതമാനം വരെ വിലക്കുറവിലും ലഭ്യമാണ്. സർക്കാർ ജീവനക്കാർക്കും കയർ തൊഴിലാളികൾക്കും കയർ സംഘം ജീവനക്കാർക്കും പ്രത്യേക ഡിസ്കൗണ്ട് തവണ വ്യവസ്ഥയിൽ തിരിച്ചടവ് എന്നിവയും കയർഫെഡ് ഓണം സ്റ്റാളുകളിൽ നിന്ന് ലഭ്യമാണ്. ഗ്രാമപഞ്ചായത്തംഗം ലഞ്ചു സതീശൻ അദ്ധ്യക്ഷയായി. പ്രസന്നൻ, മോഹനൻ എന്നിവർ സംസാരിച്ചു.കയർഫെഡ് മാർക്കറ്റിംഗ് മാനേജർ അനുരാജ സ്വാഗതവും ഷോറൂം മാനേജർ സുമ നന്ദിയും പറഞ്ഞു.