കുട്ടനാട് : ആറ് കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ട് യുവാക്കളെ പട്രോളിംഗിനിടെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. പുളിങ്കുന്ന് പഞ്ചായത്ത് കായൽപ്പുറം കണ്ണംകുളത്ത്ചിറ തെങ്ങനാടി മാർട്ടിൻ, വയലാറ്റ് പുത്തൻപുരയിൽ നിനോജ് എന്നിവരാണ് ഇന്നലെ രാവിലെ 7.30ഓടെ എ. സി റോഡിൽ കിടങ്ങറ പാലത്തിന് സമീപത്തുനിന്ന് പിടിയിലായത്.

ഏറെ നാളുകളായി വീട്ടിൽ നിന്നും മാറി ചങ്ങനാശ്ശേരിയിലും മറ്റും വാടകയ്ക്ക് താമസിച്ചുവന്ന ഇവർ ഹൈദരബാദ്, ബാംഗ്ലൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും സംഘടിപ്പിക്കുന്ന കഞ്ചാവ് നാട്ടിലെത്തിച്ച ശേഷം ഹോസ്റ്റലുകളിലുൾപ്പടെ കഴിയുന്ന വിദ്യാർത്ഥികൾക്കിടയിൽ വിറ്റിരുന്നതായാണ് വിവരം.

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.