മാവേലിക്കര: ബിഷപ്പ് മൂർ കോളേജ് അലംനൈ അസോസിയേഷന്റെ നേതൃത്വത്തിൽ 9ന് കോളജിൽ വച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ആഗോള സംഗമം, രിഗമ -25 നടത്തും. കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഗ്ലോബൽ മീറ്റ് നടത്തുന്നത്. രാവിലെ 9ന് രജിസ്ട്രേഷൻ. 10ന് പൂർവ്വ വിദ്യാർത്ഥിയായ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ അമൃത സ്വരൂപാനന്ദപുരി ചങ്ങാതിച്ചോല ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജരും സി.എസ്.ഐ മദ്ധ്യ കേരള മഹാഇടവക ബിഷപ്പുമായഫാ.ഡോമലയിൽ സാബു കോശി ചെറിയാൻ അനുഗ്രഹ പ്രഭാഷണവും ഡിജിറ്റൽ ആൽബത്തിന്റെ പ്രകാശനവും നിർവ്വഹിക്കും. പൂർവ്വ വിദ്യാർത്ഥിയായ മന്ത്രി സജി ചെറിയാൻ ഗുരു വന്ദനവും പ്രതിഭകളെ ആദരിക്കലും നിർവ്വഹിക്കും.ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ കമൽ, കലാകമലദളത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്ലോബൽ മീറ്റ് ചെയർമാൻ കെ.ജി.മുകുന്ദൻ അദ്ധ്യക്ഷനാവും. യോഗത്തിൽ പ്രിൻസിപ്പൽ ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം ആമുഖ പ്രഭാഷണം നടത്തും.ജനറൽ കൺവീനർ ജോസഫ്.എസ് സ്വാഗതവും ജോ.ജനറൽ കൺവീനർ നബീർ അബ്ദുൾ കരീം നന്ദിയും പറയും.