മാവേലിക്കര : പുള്ളിക്കണക്ക് ഗായത്രി സീനിയർ സെക്കൻഡറി സ്കൂളിലെസർഗ്ഗോത്സവത്തോടനുബന്ധിച്ചുള്ള ഡാൻസ് ഫെസ്റ്റിവൽ സ്കൂൾ ചെയർമാൻ ഷാജി.സി ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് ചെയർമാൻ റവ.ഫാദർ റോയ് ജോർജ് സംസാരിച്ചു. വിവിധ മത്സരയിനങ്ങളിലായി നൂറോളം കുട്ടികൾ പങ്കെടുത്തു.വിജയികളായവരെ കൊല്ലം സഹോദയ സർഗോത്സവത്തിൽ പങ്കെടുപ്പിക്കുമെന്നും സ്കൂൾ ചെയർമാൻ ഷാജി.സി പറഞ്ഞു. സീനിയർ പ്രിൻസിപ്പൽ ലീന ശങ്കർ, ചീഫ് കോ-ഓർഡിനേറ്റർ ആഷ്ന രാജൻ, പ്രിൻസിപ്പൽ ഇൻ ചാർജ് വിനിത പിള്ള, വൈസ് പ്രിൻസിപ്പൽമാരായ ഷിജ പി.നായർ, കൃഷ്ണകുമാർ അരവിന്ദ്, ഒബ്സർവർ ശ്രുതി വിജയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.