ഹരിപ്പാട്: മത്സ്യ ബന്ധന വള്ളത്തിലെ വല നഷ്ടപ്പെട്ടു. ആറാട്ടുപുഴ നാലുതെങ്ങിൽ മുഹമ്മദ്‌ ഷാഫിയുടെ സഞ്ചാരി വള്ളത്തിലെ വല മുങ്ങിയ കപ്പലിന്റെ കണ്ടെയ്നറിൽ കുരുങ്ങി നഷ്ടപ്പെട്ടു. ആറാട്ടുപുഴ തറയിക്കടവ് 17ഭാഗം പടിഞ്ഞാറു വച്ചാണ് വല നഷ്ടപ്പെട്ടത്. 4ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്നു. വല പുതിയത് വാങ്ങി വലയുടെ പണിപൂർത്തീകരിക്കണമെങ്കിൽ ഒരാഴ്ച വേണ്ടിവരും. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വള്ളം ഉടമ ആവശ്യപ്പെട്ടു.