ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനായി ആലപ്പി റിപ്പിൾസ് ടീം ഒരുങ്ങി. കളിക്കാരെ റിപ്പിൾസ് ടീമിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ കുഞ്ചാക്കോ ബോബൻ ആരാധകർക്ക് മുന്നിൽ അണിനിരത്തി.
താരലേലത്തിനു ശേഷം വമ്പൻ മാറ്റങ്ങൾ നടത്തി എത്തുന്ന ആലപ്പി റിപ്പിൾസ് ടീമിനെ "സേ നോ ടു ഡ്രഗ്സ്" പ്രചാരണത്തോടെയാണ് അവതരിപ്പിച്ചത്. കോച്ച് സോണി ചെറുവത്തൂർ, ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ, വൈസ് ക്യാപ്റ്റൻ അക്ഷയ് ചന്ദ്രൻ എന്നിവരും മറ്റ് ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജലജ് സക്സേന, വിഗ്നേഷ് പുത്തൂർ, ടി.കെ. അക്ഷയ്, എൻ.പി. ബേസിൽ, ശ്രീഹരി എസ്. നായർ, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്, രാഹുൽ ചന്ദ്രൻ, അനുജ്ജ് ജോതിൻ, എം.പി. ശ്രീരൂപ്, ബാലു ബാബു, കെ.എ. അരുൺ , അഭിഷേക് പി. നായർ, ആകാശ് പിള്ള, മുഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ എന്നിവരാണ് ടീമിലെ മറ്റ് കളിക്കാർ. ടീം ഉടമകളായ ടി.എസ്. കലാധരൻ, റാഫേൽ തോമസ് പൊഴോലിപ്പറമ്പിൽ എന്നിവർ കളിക്കാർക്ക് ടീം ക്യാപ് കൈമാറി. ഈ മാസം 22ന് തൃശൂർ ടൈറ്റൻസിന് എതിരെയാണ് ആലപ്പി റിപ്പിൾസിന്റെ ആദ്യ മത്സരം.
ആലപ്പി റിപ്പിൾസിന്റെ മറ്റുമത്സരക്രമം
(ദിവസം, ടീം സമയം)
ആഗസ്റ്റ് 23ന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ഉച്ചയ്ക്ക് 2.30
25ന് ട്രിവാൻഡ്രം റോയൽസിനെതിരെ വൈകിട്ട് 6.45
26ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ വൈകിട്ട് 6.45
28ന് ഏരീസ് കൊല്ലം സൈലേഴ്സിനെതിരെ വൈകിട്ട് 6.45
29ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ വൈകീട്ട് 6.45
31ന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ വൈകീട്ട് 6.45
സെപ്തംബർ ഒന്നിന് തൃശൂർ ടൈറ്റൻസിനെതിരെ ഉച്ചയ്ക്ക് 2.30
സെപ്തംബർ മൂന്നിന് ട്രിവാൻഡ്രം റോയൽസിനെതിരെ ഉച്ചയ്ക്ക് 2.30
സെപ്തംബർ നാലിന് ഏരീസ് കൊല്ലം സൈലേഴ്സിനെതിരെ ഉച്ചയ്ക്ക് 2.30